NRI
ന്യൂഡൽഹി: ഹരിനഗർ ജെഎ 45 എയിൽ താമസിക്കുന്ന കുഞ്ഞമ്മ ആന്റണി(84) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച നാലിന് ഡൽഹി കന്റോൺമെന്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ ജോസഫ് ആന്റണി. മക്കൾ: ഡിറ്റി കുര്യാക്കോസ്(ആലപ്പുഴ), ആൻസൺ ആന്റണി, വിൽസൺ ആന്റണി, ജോൺസൻ ആന്റണി(മൂവരും ഡൽഹി).
മരുമക്കൾ: കുര്യാക്കോസ് (ആലപ്പുഴ), ഷീല ആൻസൺ, സാല്യമ്മ വിൽസൺ, സീന ജോൺസൻ.
പരേത ആലപ്പുഴ തായങ്കരി വടക്കേടം കുടുംബാംഗമാണ്.
NRI
ന്യൂയോര്‍ക്ക്: മല്ലപ്പള്ളി വലിയ പവ്വത്തികുന്നേല്‍ ഡോ. തോമസ് ബെയ്ന്‍സ് (73) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്പതിനു എപ്പിഫാനി മാര്‍ തോമ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് നസാവു നോള്‍സ് സെമിത്തേരിയില്‍.
ഭാര്യ: ലിസി. മക്കള്‍: ബോബി, ബ്രാഡി, ബിജോയ്.
NRI
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഫിലാഡല്‍ഫിയയിലെ സെന്റ് തോമസ് ഫൊറോന പളളിയില്‍. പരേത കോട്ടാങ്ങല്‍ പനന്തോട്ടം കുടുംബാംഗമാണ്.
മക്കള്‍: വല്‍സമ്മ പോള്‍, ജെ. മാണി (വരിക്കപ്പളളില് ഏജന്‍സീസ്, അമലഗിരി), പരേതയായ സിസ്റ്റര്‍ കൊച്ചുറാണി എസ്എബിഎസ് (മുന്‍ പ്രിന്‍സിപ്പൽ, സെന്റ് തെരേസാസ് റ്റിറ്റിഐ വാഴപ്പളളി), ആനിയമ്മ സെബാസ്റ്റ്യന്‍ (യുഎസ്എ), റോസമ്മ ജെയിംസ് (റിട്ട.അധ്യാപിക), ഫാ. ജോസ് വരിക്കപ്പളളി (വികാരി, സെന്റ് മേരീസ് പഴയ പളളി, വായ്പ്പൂര്), ബീനാമോള്‍ സാബു, ജെയിംസ് ജോസഫ് (യുഎസ്എ).
മരുമക്കള്‍: പരേതനായ പോള്‍ പി. തെങ്ങുംപളളി കുറുപ്പന്തറ, ലില്ലിക്കുട്ടി മാണി ചിറ്റക്കാട്ടിൽ കുറവിലങ്ങാട്, സെബാസ്റ്റ്യന്‍ പഴയമഠം തിടനാട് (യുഎസ്എ), ജെയിംസ് തോട്ടത്തുമാലില് ഒറ്റപ്പാലം, സാബു ചക്കാലയ്ക്കല്‍ പോളപ്പറന്പിൽ കൊച്ചുകടവന്ത്ര (റിയ മെഡിക്കല്‍സ്, പളളിമുക്ക്), സുനിത ജെയിംസ് പറപ്പള്ളി പെരുന്തല്മണ്ണ് (യുഎസ്എ).
NRI
ഷിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോൾ ജോസഫ്(70) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക്കാ പള്ളിയിൽ.
ഭാര്യ ഷൈലി എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം. മക്കൾ: അരുണ്‍ (ദുബായി), കിരണ്‍ (ഷിക്കാഗോ), വരുണ്‍ (ഷിക്കാഗോ).
മരുമക്കൾ: ചിന്നുക്കുട്ടി മുള്ളൂർ, സംക്രാന്തി, അനിജമോൾ ചൂരവേലികുടിലിൽ, കല്ലറ, ആൽഫി കലയക്കുന്നേൽ, മാനന്തവാടി.
NRI
ഡബ്ലിന്‍: ഡബ്ലിനില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. രാജേഷ് ജോസഫ് മേച്ചിറാകത്തിന്റെ മാതാവും കുടിയാന്മല പൊട്ടംപ്ലാവിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ജോസഫ് മേച്ചിറാകത്തിന്റെ (പാപ്പച്ചന്) ഭാര്യയുമായ മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ്(83) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച 2.30ന് ഭവനത്തില്‍ ആരംഭിക്കും. പരിയാരം മദര്‍ തെരേസ ദേവാലയത്തിലെ സമാപന ശുശ്രൂഷകള്‍ക്ക് ശേഷം സംസ്കാരം തളിപ്പറമ്പ് സെന്റ് മേരീസ് ഇടവക സെമിത്തേരിയില്‍ നടത്തപ്പെടും.
മടപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ബേബി (പരിയാരം), എല്‍സി (രത്നഗിരി), ബാബു (പരിയാരം), സണ്ണി (പയ്യന്നൂര്‍), ബിജു (പയ്യന്നൂര്‍), ബിന്ദു (അയര്‍ലൻഡ്), ജയ്സ് (പരിയാരം) ഫാ. രാജേഷ് (അയര്‍ലൻഡ് - തലശേരി അതിരൂപത).
മരുമക്കള്‍: ജോളി പേഴുംകാട്ടില്‍, ആന്റണി പൂവേലില്‍, ഷാന്റി കാഞ്ഞിരത്തിങ്കല്‍, ഷീജ ഞള്ളിമാക്കല്‍, ടീമ മഞ്ഞപ്പള്ളിക്കുന്നേല്‍, ജോണ്സണ് തയ്യില്‍, ഷെര്‍ലി മെന്ഡോണ്സ.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ കിഴക്കേക്കര ജോണി ജോസഫ് (50) അന്തരിച്ചു. സംസ്കാരം പിന്നീട്.
കണ്ണൂർ തളിപ്പറമ്പ് പടപ്പയങ്ങാട് സ്വദേശിയാണ്. ഡബ്ലിൻ ബ്ലാഞ്ചസ്ടൗൺ ഹോളിസ്ടൗണിൽ താമസിച്ചു വരികയായിരുന്നു.
ഇദ്ദേഹം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ഷാന്റി ജോസഫ്. മക്കൾ: ജോസ്വിൻ, ജോഷ്വിൻ.